Map Graph

ആദിത്യപുരം സൂര്യക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ ക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം. ആദിത്യപുരം സൂര്യനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദിത്യക്ഷേത്രമാണിത്. കോട്ടയത്തുനിന്ന് വൈക്കത്തേക്കുള്ള ഹൈവേയിൽ നിന്ന് 200 മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടുത്തുരുത്തിയിൽ നിന്ന് 3 കിലോമീറ്ററും ഏറ്റുമാനൂരുനിന്ന് 17 കിലോമീറ്ററും വൈക്കത്തുനിന്ന് 16 കിലോമീറ്ററും അകലെയാണ് ആദിത്യപുരം ക്ഷേത്രം. സൂര്യനാരായണ ഭഗവാൻ പ്രധാനമൂർത്തിയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഉപദേവതകളായി ദുർഗ്ഗാ ഭഗവതി, ധർമ്മശാസ്താവ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മരങ്ങാട്ട് മന എന്ന കുടുംബത്തിന്റെ വകയാണ് ഈ ക്ഷേത്രം.

Read article
പ്രമാണം:India_Kerala_location_map.svgപ്രമാണം:A_Surya_Deva_image_inside_Kerala_Hindu_temple,_Adithyapuram_India.jpg